ABOUT

പാലക്കാട് ജില്ലയിൽ കോട്ടായി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന മണ്ഡലക്കോട് ശ്രീധർമ്മശാസ്താക്ഷേത്രത്തിന്റെ ഔദ്യോഗിക വെബ് സൈറ്റാണിത് .

ട്രസ്റ്റ്

വേദ പാരമ്പര്യം
വഴിപാടുകൾ
Account Name : M/S. MANDALAKKODE SRI DHARMA SASTHA TEMPLE TRUST
Account Number : 0735 0730 0000 0273
IFSC : SIBL0000735
Bank Name : SOUTH INDIAN BANK
Branch Name: 0735 KOTTAYI BRANCH
പ്രഭയോടും സത്യകനോടും കൂടിയ ധർമ്മശാസ്താവും മഹാവിഷ്ണുവും ശിവനുമാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ
ക്ഷേത്രത്തിൻ്റെ ചരിത്രം
നൂറ്റാണ്ടുകൾക്ക് മുമ്പ്, പെരുവനം ഗ്രാമസഭയുടെ വേദവിദ്യാലയവും അതിന്റെ നടത്തിപ്പിനും ധനസമാഹരണത്തിനുമായി ഉപയോഗിച്ചിരുന്ന നെൽപ്പാടങ്ങളുടെയും സമീപത്തായാണ് മണ്ഡലക്കോട് ശ്രീ ധർമ്മശാസ്താ ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്. ഏകദേശം മുന്നൂറോളം വേദവിദ്യാർത്ഥികളും പണ്ഡിതന്മാരും ഇവിടെ താമസിച്ചു പരമ്പരാഗതമായി വേദപഠനത്തിലും ശാസ്ത്രാധ്യയനത്തിലും ഏർപ്പെട്ടിരുന്നതായി പറയപ്പെടുന്നു.
പണ്ട് വേദപാഠശാല പ്രവർത്തിച്ചിരുന്ന കാലഘട്ടത്തിൽ, ഈക്ഷേത്രത്തിന്റെ കീഴിൽ ധാരാളം പാടശേഖരങ്ങൾ ഉണ്ടായിരുന്നതും അവയിൽ നിന്നു ലഭിച്ചിരുന്ന നെല്ലായിരുന്നു പ്രധാന വരുമാന സ്രോതസ്സും. എന്നാൽ കാലക്രമേണ വേദപാഠശാലയുടെ പ്രവർത്തനങ്ങൾ നിലച്ചുപോകുകയും തുടർന്ന് ഭൂവിതരണനിയമം നിലവിൽ വന്നതോടെ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന പാടശേഖരങ്ങൾ നഷ്ടപ്പെടുകയും ചെയ്തു. ഇതോടെ ക്ഷേത്രത്തിന്റെ ദൈനംദിനനടത്തിപ്പും പരിപാലനവും ഏറെ ബുദ്ധിമുട്ടേറിയതായി മാറി.
ദേവപ്രശ്നവിധി
2026 ജൂൺ 8-ന് നടത്തിയ ദേവപ്രശ്നവിധി പ്രകാരം അനുഷ്ഠിക്കേണ്ട പരിഹാരക്രിയകളും ക്ഷേത്രവുമായി ബന്ധപ്പെട്ട് നിർവഹിക്കേണ്ട വിവിധ പ്രവർത്തനങ്ങളും താഴെപ്പറയുന്ന പ്രകാരമാണ്. പ്രസ്തുത പ്രവർത്തനങ്ങൾ യഥാവിധി നിർവഹിക്കുന്നതിനാവശ്യമായ സഹായസഹകരണങ്ങൾ എല്ലാ ഭക്തജനങ്ങളിൽ നിന്നും ക്ഷേത്രാഭിമാനികളിൽ നിന്നും സദയം അഭ്യർഥിച്ചുകൊള്ളുന്നു.
- കുളം വൃത്തിയാക്കി ഉപയോഗയോഗ്യമാക്കുക
- ക്ഷേത്ര പുനരുദ്ധാരണ പ്രവർത്തികളിൽ ബാക്കിയുള്ളവ ചെയ്ത് തീർക്കുക
- മുറജപവും വാരവും നടത്തുക
- നടുവിൽ മഠം സ്വാമിയർക്ക് വച്ചു നമസ്കാരം
- കാല് കഴുകിച്ചൂട്ടലും അന്നദാനവും നടത്തുക
- ചതുശ്ശതം വഴിപാട് നടത്തുക
- ഗണപതിഹോമം ഭഗവത് സേവ
- തിലഹോമം
- ഭാഗവത പാരായണം
- ചാർത്തിൽ പറഞ്ഞിട്ടുള്ള മറ്റുള്ള വഴിപാടുകളും
ധ്യാനശ്ലോകങ്ങൾ

ശിവസ്തുതി
ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം ।
ശിവമാർഗപ്രണേതാരം
പ്രണമാമി സദാശിവം ॥

ധ്യാനശ്ലോകം
ഭൂത നാഥ സദാനന്ദ
സർവ്വ ഭൂത ദയാപരാ
രക്ഷ രക്ഷ മഹാ ബാഹോ
ശാസ്തേതുഭ്യംനമോനമഃ

വിഷ്ണു സ്തുതി
ശാന്താകാരം ഭുജഗശയനം
പത്മനാഭം സുരേശം ।
വിശ്വാധാരം ഗഗനസദൃശം
മേഘവർണം ശുഭാംഗം ॥
ലക്ഷ്മീകാന്തം കമലനയനം
യോഗിഭിർധ്യാനഗമ്യം ।
വന്ദേ വിഷ്ണും ഭവഭയഹരം
സർവലോകൈകനാഥം ॥
മണ്ഡലക്കോട് ഗ്രാമം ചിത്രങ്ങളിലൂടെ
നമ്മുടെ ഗ്രാമത്തിന്റെ കൂടുതൽ ഫോട്ടോകൾ പങ്കുവച്ചാൽ ഇവിടെ നൽകാം





Event Videos

ഹോമം

ദേവപ്രശ്നവും പരിഹാരങ്ങൾ നിർദ്ദേശിക്കലും
12 ജൂൺ 2026


